Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sexual Assault Cases

പോ​ക്സോ കേ​സ്; യാ​ഷ് ദ​യാ​ലി​നെ കൈ​വി​ട്ട് ആ​ർ​സി​ബി

ബം​ഗ​ളൂ​രു: പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പേ​സ​ർ യാ​ഷ് ദ​യാ​ലി​നെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. യാ​ഷ് ദ​യാ​ൽ നി​ല​വി​ൽ ആ​ര്‍​സി​ബി​യു​മാ​യി ക​രാ​റി​ലു​ള്ള ക​ളി​ക്കാ​ര​നാ​ണെ​ങ്കി​ലും ചി​ല വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ഇ​ത്ത​വ​ണ ടീ​മി​ന്‍റെ ഭാ​ഗ​മാ​കി​ല്ലെ​ന്ന് ടീം ​മാ​നേ​ജു​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ഐ​പി​എ​ല്‍ താ​ര​ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി അ​ഞ്ചു കോ​ടി രൂ​പ​യ്ക്കാ​ണ് ആ​ർ​സി​ബി യാ​ഷ് ദ​യാ​ലി​നെ നി​ല​നി​ർ​ത്തി​യ​ത്. എ​ന്നാ​ൽ യാ​ഷ് ദ​യാ​ലി​നെ​തി​രെ​യു​ള്ള ക്രി​മി​ന​ല്‍ കേ​സു​ക​ൾ നി​ല​നി​ൽ​ക്കെ നി​ല​നി​ര്‍​ത്താ​നു​ള്ള തീ​രു​മാ​നം വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

മാ​ർ​ച്ച് 18ന് ​ആ​രം​ഭി​ച്ച ആ​ർ​സി​ബി​യു​ടെ പ​രി​ശീ​ല​ന ക്യാ​മ്പി​ൽ നി​ന്ന് യാ​ഷ് ദ​യാ​ൽ വി​ട്ടു​നി​ന്നി​രു​ന്നു. യാ​ഷ് ദ​യാ​ലി​നെ​രെ​യു​ള്ള ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ടീ​മി​ൽ നി​ന്നു​ള്ള പു​റ​ത്താ​ക​ലി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up